ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസനം: മന്ത്രി വീണാ ജോര്‍ജ്

  സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യ രംഗത്ത് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ചുറ്റും കണ്ണോടിച്ചാല്‍ വികസനകാഴ്ച ലഭിക്കും. ജില്ലയിലെ ജറനല്‍, താലൂക്ക്, ആരോഗ്യ കേന്ദ്രങ്ങള്‍ ഉന്നത നിലവാരത്തിലെത്തി. ഏറ്റവും കൂടുതല്‍ വികസനം നടന്ന കാലഘട്ടമാണ്. ഇലന്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി.   2.88 കോടി രൂപ ചെലവഴിച്ചാണ് പുതിയ ഒ പി ബ്ലോക്ക് നിര്‍മിക്കുന്നത്. 2022-23 വര്‍ത്തെ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 88 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പുതിയ കാലഘട്ടത്തിന് അനുസരിച്ചാകും ഒ പി ബ്ലോക്ക് നിര്‍മിക്കുക. എല്ലാ സൗകര്യവും ഒരുക്കും. ഇലന്തൂരിനുള്ള സമ്മാനമാണ് പുതിയ കെട്ടിടമെന്ന് മന്ത്രി പറഞ്ഞു. നാടാകെ വികസന വഴിയിലാണ്. ആശുപത്രി, പാലം, റോഡ്, സ്‌കൂളുകള്‍ തുടങ്ങിയവ നിര്‍മിച്ചു. ഓരോ കുടുംബത്തിനും…

Read More