MSC ELSA 3 ന്‍റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു

കടലിൽ മുങ്ങിപ്പോയ കണ്ടെയ്‌നർ കപ്പലായ MSC ELSA 3 ന്റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും സംസ്ഥാന ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സമുദ്ര ദുരന്ത പ്രതികരണ ഉദ്യമത്തിലെ നിർണ്ണായക ഘട്ടമാണ് ഈ പ്രവർത്തനം. ലൈബീരിയൻ പതാക വഹിച്ചിരുന്ന കണ്ടെയ്‌നർ കപ്പലായ MSC ELSA 3 2025 മെയ് 25 ന് കേരള തീരത്ത് നിന്ന് 13 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്. മുങ്ങിയ ശേഷം, മലിനീകരണം നിയന്ത്രിക്കാനും കടൽത്തീരത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരുന്നു . സമുദ്ര പ്രതികരണം: T&T സാൽ‌വേജ് (സിംഗപ്പൂർ) ഏർപ്പെടുത്തിയ രണ്ട് ഓഫ്‌ഷോർ സപ്പോർട്ട് കപ്പലുകളായ നന്ദ് സാർത്തി, ഓഫ്‌ഷോർ വാരിയർ എന്നിവ സമുദ്രോപരിതലത്തിൽ കാണപ്പെടുന്ന നേരിയ എണ്ണപ്പാട കൈകാര്യം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായി…

Read More