കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായി:എല്‍ഡിഎഫിലെ തുളസീമണിയമ്മ അടുത്ത പ്രസിഡന്റാകും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി . ഭരണം എല്‍ ഡി എഫിലേക്ക് . കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളിയ്ക്ക് എതിരെയാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായത് .അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗ്ഗീസ് ബേബി ആണ് പ്രമേയം അവതരിപ്പിച്ചത് . പ്രതിപക്ഷ അംഗങ്ങൾ ആറു പേർ ഒപ്പിട്ട് നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു .ഇതില്‍മേല്‍ ഉള്ള ചര്‍ച്ചയില്‍ യു ഡി എഫ് ഇളകൊള്ളൂര്‍ ഡിവിഷന്‍ മെംബര്‍ ജിജി സജി പ്രമേയ ചര്‍ച്ചയില്‍ എല്‍ ഡി എഫിന് അനുകൂലമായി നിലപാട് സ്വീകരിച്ചു .ഇതോടെ പ്രസിഡണ്ട് അമ്പിളിയ്ക്ക് എതിരെ ഉള്ള അവിശ്വാസം പാസ്സായി . കോന്നി ബ്ളോക്ക് പഞ്ചായത്ത്…
Read More