അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള ജനത കണ്ടത്. മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണമാണ് ഇത്തവണ പ്രധാനപ്പെട്ട മൂന്ന് കക്ഷികളും കാഴ്ചവച്ചത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം അപ്രതീക്ഷിതമായി എത്തിയ മഴയില്‍ പ്രവചനങ്ങളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. പെരുമഴയില്‍ പതിവിന് വിപരീതമായി വോട്ട് ശതമാനം വന്‍തോതില്‍ കുറഞ്ഞു. എറണാകുളത്തടക്കം ശതമാനവിഹിതം ഇടിഞ്ഞത് മുന്നണികളില്‍ ആശങ്കയും പടര്‍ത്തി. ഒടുവില്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ അഞ്ചോടിഞ്ചില്‍ യു.ഡി.എഫ് മൂന്ന്, എല്‍.ഡി.എഫ് രണ്ട്, സംപൂജ്യമായി എന്‍.ഡി.എ എന്ന നിലയിലായി. സമുദായനേതാക്കളുടെ ശരിദൂരവും, പിന്തുണയുമൊന്നും ഇത്തവണ ഫലിച്ചില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന വട്ടിയൂര്‍ക്കാവിലും അവര്‍ക്ക് തിരിച്ചടിയായി. മഞ്ചേശ്വരം പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.…
Read More