കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും . അന്തിമ ചര്‍ച്ചകള്‍ ഡെല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കോന്നി മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു . കോന്നി മണ്ഡലത്തില്‍ നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രമാടം മെംബറും, മുന്‍ ജില്ലാ പഞ്ചായത്ത് ,പ്രമാടം പഞ്ചായത്ത് , കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ ഇരുന്ന റോബിന്‍ പീറ്റര്‍ തന്നെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി . തുടക്കം മുതലേ റോബിന്‍ പീറ്ററിന്‍റെ പേര് മാത്രമാണ് ഉയര്‍ന്ന് വന്നത് . റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ത്ഥിയാകരുത് എന്നു ആവശ്യം ഉന്നയിച്ച് കൊണ്ട് കോന്നി ,പ്രമാടം മേഖലകളില്‍ ചിലര്‍ പോസ്റ്റര്‍ പ്രചരണം നടത്തിയിരുന്നു . കെ പി സി സിയ്ക്കു പരാതി പോയി എങ്കിലും ഇതൊന്നും കാര്യമായി എടുത്തില്ല . ജയ സാധ്യത ഉള്ള സ്ഥാനാര്‍ത്ഥിയാണ് റോബിന്‍ പീറ്റര്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തി . സ്വകാര്യ…
Read More