konnivartha.com: കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.കോന്നി പഞ്ചായത്തിൽ മെഡിക്കൽ കോളേജിന് സമീപം കൃഷി വകുപ്പിന്‍റെ 5 ഏക്കർ ഭൂമിയിൽ പൊതുമേഖല സ്‌ഥാപനമായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിന്‍റെ നേതൃത്വത്തിലും ചിറ്റാർ പഞ്ചായത്തിൽ സംസ്‌ഥാനത്ത് വ്യവസായ വകുപ്പ് അനുവദിച്ച 23 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഉൾപ്പെടുത്തി സെൻട്രൽ ബസാർ ഇന്ത്യ ലിമിറ്റഡിന്‍റെ നേതൃത്വത്തിൽ 10 ഏക്കർ ഭൂമിയിലുമാണ് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നത്. പ്രത്യക്ഷത്തിലും പരോക്ഷത്തിലുമായി 2000 പേർക്ക് തൊഴിൽ ലഭിക്കും.HLL നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന വ്യവസായ പാർക്കിൽ ആദ്യ ഘട്ടത്തിൽ കുപ്പിവെള്ള നിർമാണ കമ്പനിയും സർജിക്കൽ ഗ്ലൗസ്,ബ്ലഡ് സ്റ്റോറേജ് ബാഗ്, സർജിക്കൽ മാസ്ക് നിർമ്മാണ കമ്പനിയും പ്രവർത്തനമാരംഭിക്കും.തുടർന്ന് ടൌൺ ഷിപ്പ് സ്‌ഥാപിക്കുന്നത്തിന്‍റെ ഭാഗമായി വിശാലമായ മാൾ നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസലും സമർപ്പിക്കും.…
Read More