ശബരിമല കാട്ടില്‍ ആദിവാസിയുടെ ‘കാനന ബംഗ്ലാവ്’. ആറുമാസത്തെ അധ്വാനമാണ് വീട് നിർമ്മാണത്തിലെ പ്രധാന ചെലവ് ജഗീഷ് ബാബു കോന്നി വാര്‍ത്ത ഡോട്ട് കോം : കാനന നടുവിലെ രവീന്ദ്രന്‍റെ വീടു കാണാനെത്തുന്നവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇഷ്ടികയോ, മരത്തടിയോ എന്തിന് സിമന്‍റ് പോലും ഇല്ലാതെ കേരളീയ വാസ്തു ശൈലിയിൽ പൂർത്തിയായ മുളവീട്.വീടുമുഴുവൻ നടന്നുകണ്ട ശേഷം ഏതൊരാളുടേയും ആദ്യചോദ്യം ചെലവായ തുക ആയിരിക്കും. പ്ലാപ്പള്ളി വനമേഖലയിലെ ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട രവീന്ദ്രന്റെ കഠിനാദ്യാനമാണ് ഈ മുളവീട്.. ആറുമാസത്തെ തന്റെ അധ്വാനമാണ് വീട് നിർമ്മാണത്തിലെ പ്രധാന ചെലവ്. പിന്നെ മേൽക്കൂരയ്ക്ക് ആവശ്യമായ ജി ഐ ഷീറ്റും , ഇരുമ്പ് ആണിയും. വിലകൊടുത്ത് വാങ്ങി.ബാക്കിയെല്ലാം കാട് തന്നു. രവീന്ദ്രനും ഭാര്യയും മക്കളും ചെറുമക്കളുമെല്ലാം ഒരുമിച്ചാണ് ഇവിടെ താമസം.പമ്പ റൂട്ടിൽ ളാഹ മഞ്ഞകടമ്പ് പ്ലാപ്പള്ളി വനം സ്റ്റേഷനു സമീപം ശബരിമല കാടുകളിലാണ് രവീന്ദ്രന്റെ…
Read More