കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

  konnivartha.com; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ ചുമതലയേറ്റു. ബോർഡ് അംഗമായി കെ. രാജുവും ചുമതലയേറ്റു.   നവംബർ 15ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, വി. എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി. ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. കെ. ജയകുമാർ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മലയാളം സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല വഹിച്ചിരുന്നു. നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്. കെ. രാജു മുൻപ് വനം, വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്നു.

Read More

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെ. രാജു ബോർഡംഗം; നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും

    konnivartha.com; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാറിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നവംബര്‍ 14 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും .   മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ജയകുമാറിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജുവിനെയും നിയമിച്ചു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോര്‍ഡംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 13-ന് അവസാനിക്കും.   ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡിലെ പ്രസിഡന്റിനെയും അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. അതുപ്രകാരമാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പ്രശാന്തിനെ മാറ്റി ജയകുമാറിനെ തലപ്പത്തേക്ക്…

Read More

ശബരിമലയുടെ പേരില്‍ അന്യ സംസ്ഥാനത്ത് അനധികൃത പണപ്പിരിവ്

  konnivartha.com: ശബരിമല ക്ഷേത്രത്തിന്‍റെ  പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സംഭവത്തില്‍ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരിലാണ് ചിലര്‍ പണപ്പിരിവ് നടത്തിയിരുന്നത്.ഇത്തരത്തില്‍ ഒരു വ്യക്തികളേയും ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ നടത്തുന്ന പണപ്പിരിവ് അനധികൃതമാണ്. ഈ സാഹചര്യത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോര്‍ഡിനേറ്ററായും, ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിയമിച്ചുകൊണ്ട് പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണിനെ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പി. വിജയകുമാറിനെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിര്‍മ്മിച്ചു. അനധികൃത പണപ്പിരിവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. അന്യ…

Read More