കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് അനന്തര ടൂറിസം എന്ന രീതിയില്‍ ഗ്രാമീണ ടൂറിസം അഥവാ വില്ലേജ് ടൂറിസം എന്ന പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്തോ, നിശ്ചിത മേഖലയിലേയോ ആളുകളുടെ വിനോദ ആവശ്യങ്ങള്‍ പരിഗണിച്ച് അതേസ്ഥലത്ത് തന്നെ തദ്ദേശീയ ടൂറിസം കേന്ദ്രം വികസിപ്പിക്കുക എന്നതാണ് ഗ്രാമീണ ടൂറിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ വരുന്ന രണ്ട് വര്‍ഷക്കാലത്തേക്ക് വിനോദ സഞ്ചാര സാധ്യതകള്‍ പരിമിതമാണെന്നിരിക്കെ ആഭ്യന്തരടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അത്തരത്തിലാണ് ജില്ലയ്ക്കുള്ളില്‍ നില്‍ക്കുന്ന ഈ പദ്ധതിയുടെ പ്രസക്തി. നഗരവത്കരണം അധികം കടന്നുചെന്നിട്ടില്ലാത്ത പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങളും വനമേഖലകളും ജലാശയങ്ങളുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഇത്തരത്തില്‍ ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി തല്‍സ്ഥിതി നിലനിര്‍ത്തി ആവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി…
Read More