പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ  പ്രധാന വാര്‍ത്തകള്‍(24/05/2021 )

  പത്തനംതിട്ട നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും തീരുമാനം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് മേധാവികളുടെ യോഗം നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തോടുകള്‍ ശുചീകരിക്കാനും അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റാനും യോഗത്തില്‍ തീരുമാനമായി. പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ നഗരസഭയുമായി ചേര്‍ന്നായിരിക്കും ജില്ലാ ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ് കോശി, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനു, നഗരസഭാ സെക്രട്ടറി എസ്.ഷെര്‍ളാ ബീഗം, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അന്‍ഷാദ് മുഹമ്മദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ബാബു കുമാര്‍ എന്നിവര്‍ പങ്കെടുത്തു.   കോവിഡ് പ്രതിരോധം:ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കും സഹായമൊരുക്കി റാന്നി ബ്ലോക്ക്…

Read More