പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/05/2023)

പുസ്തകോത്സവം 2023 പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട പുസ്തകോത്സവം 2023 സംഘടിപ്പിക്കുന്നു.  പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (സി.ആര്‍ അച്യുതന്‍ നായര്‍ നഗര്‍ ) നടക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരും പങ്കെടുക്കും. മേയ് ആറിന് രാവിലെ ഒന്‍പതിന് കോന്നി എംഎല്‍എ അഡ്വ. കെ.യു വെള്ളിജനീഷ് കുമാര്‍ പുസ്തകോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.ജെ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുസ്തക പ്രകാശനവും നടക്കും. രാവിലെ 11 ന്  ബാലസംഘം ജില്ലാ പ്രസിഡന്റ് വി.കെ നീരജ ബാലവേദി സംഗമം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ ജയിംസ് സാഹിത്യ സംഗമം…

Read More