പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 27/09/2022)

സ്പോട്ട്അഡ്മിഷന്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഈ മാസം 30ന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷനായി രാവിലെ ഒന്‍പത് മുതല്‍ 11 വരെ രജിസ്ട്രേഷന്‍ ചെയ്യാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില്‍ പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട് എന്നിവ സഹിതം കോളേജില്‍ രജിസ്ട്രേഷന്‍ നടത്തണം. കോഷന്‍ഡിപ്പോസിറ്റ് 1000 രൂപ ഉള്‍പ്പെടെ ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ ഏകദേശം 4000 രൂപ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. വെബ് സൈറ്റ് : www.polyadmission.org/let,  ഫോണ്‍ : 0469 2 650 228. അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന പുന: പരിശോധനയും മുദ്ര വെയ്പും നടത്തേണ്ട അളവു തൂക്ക ഉപകരണങ്ങളുടെയും ഓട്ടോ ഫെയര്‍ മീറ്ററിന്റെയും  കാലാവധി ഈ മാസം അവസാനിക്കുന്നതിനാല്‍ റാന്നി ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ പരിധിയില്‍ ഇനിയും പുന:പരിശോധന നടത്താനുളള ഉപഭോക്താക്കള്‍ അടിയന്തിരമായി…

Read More