പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 17/10/2022 )

ദ്വിദിന സാങ്കേതിക ശില്പശാല വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പായ്ക്കേജിംഗ്, ഭക്ഷ്യസംസ്‌ക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി രണ്ട് ദിവസത്തെ ശില്പശാല തിരുവല്ല റവന്യൂ ടവറിന് സമീപമുള്ള ഗവണ്‍മെന്റ് എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ഈ മാസം 19, 20 (ബുധന്‍, വ്യാഴം) തീയതികളില്‍ രാവിലെ 10 മുതല്‍ നടത്തും. പായ്ക്കേജിംഗില്‍ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റ് ആര്‍.എസ്. മാച്ചേയും ഭക്ഷ്യസംസ്‌ക്കരണത്തില്‍ (പ്രിസര്‍വേഷന്‍, ഫുഡ് കളറിംഗ്) പ്രതാപ് ചന്ദ്രന്‍, ഭദ്രന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്റ്റര്‍ ചെയ്ത 60 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുളളൂ. ഫോണ്‍:  6238447337, 9496427094. പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത് (18,19) പത്തനംതിട്ടയില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ (18,19) പരാതി പരിഹാര അദാലത്ത്…

Read More