പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/11/2022)

പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം: താലൂക്ക് വികസന സമിതി പന്തളം ഭാഗത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍  ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.   പന്തളം ടൗണിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊളളണം. അടൂര്‍ ടൗണിലെ മയക്കുമരുന്ന് കച്ചവടം തടയുന്നതിന് നടപടി സ്വീകരിക്കണം. അടൂര്‍ ടൗണിലെ ഹോട്ടലുകളില്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് പരിശോധിക്കണം. അല്ലാത്തപക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊളളുന്നതിന് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്  നിര്‍ദ്ദേശം നല്‍കി.   അടൂര്‍ ടൗണില്‍ കുടിവെളള ലഭ്യത വര്‍ധിപ്പിക്കുന്നതിന്  ആവശ്യമായ നടപടികള്‍ വാട്ടര്‍…

Read More