◾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും അതേസമയം തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. ◾ വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി. ◾ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ക്കെതിരെ എസ്എഫ്ഐയുടെ ബാനര്‍. ‘മിസ്റ്റര്‍ ഗവര്‍ണര്‍, ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും…
Read Moreടാഗ്: Today news
പ്രധാന വാർത്തകൾ/വിശേഷങ്ങൾ (08/06/2025)
◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇനി ബീഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ഇനിയും ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം ‘മാച്ച് ഫിക്‌സഡ്’ തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും ദേശീയ ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ രാഹുല്‍ ഗാന്ധി കുറിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം ബാലിശമാണെന്നും പരീക്ഷയില്‍ തോറ്റ കുട്ടിയുടേതിന് തുല്യമാണെന്നും ബിജെപി ആരോപിച്ചു. ◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍മാരില്‍ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാല്‍, പക്ഷപാതപരമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്നും കമ്മീഷന്‍ പ്രതികരിച്ചു. ◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കെ തിരഞ്ഞെടുപ്പ് കമ്മീഷനോട്…
Read Moreവാർത്തകൾ /വിശേഷങ്ങൾ (01/06/2025)
◾ കനത്ത മഴയ്ക്ക് സാഹചര്യമില്ലെങ്കില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഇന്നത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യെല്ലോ അലര്‍ട്ടാണ് ഉള്ളതെങ്കില്‍ സ്‌കൂള്‍ തുറക്കല്‍ നീട്ടാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ◾ സ്‌കൂള്‍ അക്കാദമിക കലണ്ടര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു. എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും, യുപി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 അധ്യയന ദിവസങ്ങളും 1000 പഠന മണിക്കൂറുകള്‍ ഉണ്ടാകും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.ഇ.ആര്‍ പ്രകാരം…
Read Moreപ്രധാന വാർത്തകൾ (31/05/2025)
◾ ഇന്ത്യ-പാക് സായുധസംഘര്‍ഷം അവസാനിച്ചത് യുഎസിന്റെ ഇടപെടലിലൂടെയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പരം വെടിയുതിര്‍ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ലെന്ന് ഇരുരാജ്യങ്ങളോടും വ്യക്തമാക്കി യുദ്ധത്തില്‍ നിന്ന് ഇന്ത്യയേയും പാകിസ്താനേയും തടഞ്ഞുവെന്ന് ട്രംപ് വ്യക്തമാക്കി. ഒരു ആണവ ദുരന്തമായി മാറിയേക്കാവുന്ന സംഘര്‍ഷമാണ് താന്‍ ഇടപെട്ട് ഒഴിവാക്കിയതെന്ന് വിശ്വസിക്കുന്നതായും ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ◾ പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാണയിലെ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര പയ്യന്നൂരിലും എത്തിയയായി സൂചന. കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ജ്യോതി മല്‍ഹോത്രയെത്തിയതായാണ് കരുതുന്നത്. ഇവിടത്തെ ഉത്സവത്തിന്റെ വീഡിയോ വ്ളോഗ് ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ◾ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ 8 മരണം. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ ആകെ മരണം 27 ആയി.…
Read Moreവാർത്തകൾ /വിശേഷങ്ങൾ /കാലാവസ്ഥ അറിയിപ്പുകൾ (30/05/2025)
◾ സംസ്ഥാനത്ത് മഴ ശക്തം. കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. രണ്ട് പേര്‍ മരിച്ചു. ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. പലയിടത്തായി നിരവധി പേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടി വീണും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ◾ ഇടുക്കി കുമളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസര്‍കോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലില്‍ മീന്‍പിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂര്‍ കെടാമംഗലം രാധാകൃഷ്ണന്‍ (62 നെയാണ് കാണാതായത്. ◾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്,…
Read Moreവാർത്തകൾ /വിശേഷങ്ങൾ (29/05/2025)
🌧️അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലേർട്ട്: )മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Thunderstorm with Moderate rainfall & gusty winds speed reaching 50 kmph is likely at isolated places in the Kottayam, Idukki & Ernakulam districts; Moderate rainfall & gusty winds speed…
Read More