കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെഎത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി. മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മരിച്ച…
Read Moreടാഗ്: Today
ഡൽഹിയിലെ ക്രിസ്ത്യൻ പള്ളി സന്ദര്‍ശിച്ച് പ്രധാനമന്ത്രി; പ്രാർഥനയിൽ പങ്കെടുത്തു, വൃക്ഷത്തൈ നട്ടു
ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു.ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ഉന്നത മതമേലധ്യക്ഷന്മാര് ചേര്ന്ന്പ്രധാനമന്ത്രിയെ സ്വീകരിച്ചു.പള്ളിയങ്കണത്തില്‍ മോദി വൃക്ഷത്തൈ നടുകയും ചെയ്തു
Read Moreഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്
തിരുവനന്തപുരം ജില്ലയില്‍ 477 പേര് രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര് സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന് (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്റ ബീവി…
Read Moreഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്സ്ഥിരീകരിച്ചത്. പത്തനംതിട്ട : 65
പത്തനംതിട്ട ജില്ലയിലെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം ബാധിച്ചു കോന്നി വാര്‍ത്ത : ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…
Read Moreഇന്ന് 1420 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 92 പേരുടെ ഉറവിടം വ്യക്തമല്ല. 1715 പേർ ഇന്ന് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 60 പേർ വിദേശരാജ്യങ്ങളിൽ നിന്നും 108 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്കും സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. കോഴിക്കോട്-173, ആലപ്പുഴ-169, മലപ്പുറം-114, എറണാകുളം-101,കാസർകോട്-73, തൃശ്ശൂർ-64 കണ്ണൂർ-57, കൊല്ലം-41, ഇടുക്കി-41, പാലക്കാട്-39, പത്തനംതിട്ട-38, കോട്ടയം-15 വയനാട്-10. എന്നിങ്ങനെയാണ് രോഗം പോസിറ്റീവായവരുടെ കണക്ക്.
Read More