കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി ഖരമാലിന്യ രഹിത നേട്ടം കൈവരിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വര്‍ഗീസ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി. തുടര്‍ന്ന് ജില്ലാതല ശുചിത്വ അവലോകന സമിതി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ നിയമിച്ച വിദഗ്ധ സംഘം പരിശോധിച്ച് ഗ്രേഡിംഗ് നടത്തുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനം സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലും സമിതിയുടെ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെയും ഹരിതകര്‍മ്മസേനയുമായുള്ള ആശയവിനിമയത്തിലൂടെയും മാര്‍ക്കുകള്‍ നിശ്ചയിച്ചു. 88 ശതമാനം മാര്‍ക്കോടെ തുമ്പമണ്‍ ജില്ലയില്‍ ഒന്നാമത് ശുചിത്വ പദവി വിലയിരുത്തലില്‍ 88 ശതമാനം മാര്‍ക്കോടെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ജില്ലയില്‍ ഒന്നാമതെത്തി. ഇതിന് ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹരിതകര്‍മ്മസേന അംഗങ്ങളാണ്. അജൈവ മാലിന്യ സംസ്കരണം, ജൈവ മാലിന്യ…
Read More