പഹൽഗാമിലെ ഭീകരാക്രമണം : ഉടന്‍ തിരിച്ചടി : രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്

  ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്ക് നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക്, അവർ ഇന്ത്യൻ മണ്ണിൽ നടത്തിയ നീച പ്രവൃത്തികൾക്ക് ഉടൻ തന്നെ ഉചിതമായ മറുപടി ലഭിക്കുമെന്ന് രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ജനങ്ങൾക്ക് ഉറപ്പ് നൽകി. 2025 ഏപ്രിൽ 23 ന് ന്യൂഡൽഹിയിൽ ഇന്ത്യൻ വ്യോമസേന മാർഷൽ (ഐഎഎഫ്) അർജൻ സിങ്ങ് അനുസ്മരണ പ്രഭാഷണം നടത്തവേ, ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നയം രക്ഷാ മന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അനിവാര്യവും ഉചിതവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു പുരാതന നാഗരികതയാണ്. ഇത്രയും ബൃഹത്തായ ഒരു രാജ്യത്തെ ഒരിക്കലും ഇത്തരം ഭീകര പ്രവർത്തനങ്ങൾക്ക് ഭയപ്പെടുത്താൻ കഴിയില്ല. ഭീരുത്വപരമായ ഈ പ്രവൃത്തിക്കെതിരെ ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. ആക്രമണം നടത്തിയവർക്ക് മാത്രമല്ല, ഇന്ത്യൻ മണ്ണിൽ ഇത്തരം…

Read More