തിരുവാതിര അത്യന്തം ഹൃദ്യമായി; അമേരിക്കയിലെ ഏറ്റവും വലിയ ആഘോഷം

  konnivartha.com/ന്യു ജേഴ്‌സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ സ്തുതിഗീതങ്ങളും ചടുല നടനങ്ങളും മനം കവർന്ന കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്‌സിയുടെ (കെ.എച്ച്. എൻ. ജെ) ധനുമാസ തിരുവാതിര ആഘോഷം ബ്രിഡ്ജ് വാട്ടറിലെ ശ്രീ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വർണശബളവും അതീവ ഹൃദ്യവുമായി. 300-ലധികം പേർ പങ്കെടുക്കുകയും 700-ഓളം പേർ കാണികളായെത്തുകയും ചെയ്ത ആഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ധനുമാസ തിരുവാതിര ഉത്സവമായി . ട്രൈസ്‌റ്റേറ്റ് മേഖലയിൽ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും ടീമുകൾ എത്തി എന്നതും ആഘോഷത്തിന്റെ ജനപ്രിയത വ്യക്തമാക്കി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കൗമാരപ്രായക്കാർ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ള 22 ടീമുകൾ പരമശിവനെയും പാർവതി ദേവിയെയും സ്തുതിക്കുന്ന രാഗങ്ങൾക്കനുസരിച്ച് നൃത്തം ചെയ്തപ്പോൾ കാണികൾക്ക് അത് അഭൗമമായ അനുഭവമായി. കൾച്ചറൽ സെക്രട്ടറി ലിഷ ഐശ്വര്യ അതിഥികളെ ക്ഷണിക്കുകയും എംസി…

Read More