സൗദി കെഎംസിസി ധനസഹായ വിതരണം നടത്തി

  konnivartha.com: സൗദി കെഎംസിസി  സാമൂഹ്യ സുരക്ഷാ പദ്ധതിയിൽഅംഗമായിരിക്കെ മരണപ്പെട്ട നെടുമങ്ങാട്  കരകുളം മുല്ലശ്ശേരി സ്വദേശിയായ അനിൽകുമാറിന്റെ ആശ്രിതർക്ക് 6 ലക്ഷം രൂപയുടെ ധനസഹായം വിതരണം നടത്തി.അനിൽകുമാറിന്റെ മാതാവ് ലളിതമ്മ മലപ്പുറം എംഎൽഎ പി ഉബൈദുള്ളയിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗ്  കരകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കലാം അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം അഡ്വക്കേറ്റ്: കണിയാപുരം ഹലീം മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ  ജി മാഹിൻ അബൂബക്കർ,കന്യാകുളങ്ങര ഷാജഹാൻ,എസ് എ വാഹിദ്,പോത്തൻകോട് റാഫി,എസ് എഫ്  എസ് എ തങ്ങൾ, അലികുഞ്ഞ് ഹാജി, കുഴിവിള നിസാമുദ്ധീൻ, അസീം കരകുളം, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്,സൈഫുദ്ദീൻ, കോൺഗ്രസ് നേതാക്കളായ സുകുമാരൻ നായർ, നൗഷാദ് കായ് പ്പാടി, കായ്പാടി അമീനുദ്ദീൻ, വെമ്പായം ഷെരീഫ്, എച്.സിദ്ദിഖ്,അസ്സനാര് ആശാൻ,വഞ്ചുവം ഷറഫ്, സഫീർ പുന്നമൂട്ടിൽ, ഷംനാദ്, മാഹിൻ കണ്ണ്, കുഴിവിള അബ്ദുൽ റഷീദ് തുടങ്ങിയവർ…

Read More

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് റാലി: വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ ലഭ്യം കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ ജനുവരി 11 മുതല്‍ 21 വരെ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48,000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിശദമായ തയാറെടുപ്പാണ് കെഎസ്ആര്‍ടിസി നടത്തി വരുന്നത്. യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് ക്രമീകരണങ്ങള്‍. രാവിലെ അഞ്ചു മുതല്‍ റിക്രൂട്ട്മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച്…

Read More