ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു : എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള ഏറ്റവും മികച്ച യൂണിറ്റ് konnivartha.com: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ് ‘ പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള തെരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്.എസ് വീരണകാവും എറണാകുളം ജില്ലയിലെ സെന്റ് ജോസഫ് എച്ച്.എസ് കറുകുറ്റിയും പങ്കിട്ടു. സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാലയങ്ങൾക്ക് 2 ലക്ഷവും 1.5 ലക്ഷവും രൂപ വീതം ലഭിക്കുമ്പോൾ മൂന്നാം സ്ഥാനം പങ്കിട്ടവർക്ക് 60,000/- രൂപ വീതം ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000/-, 25,000/-, 15,000/- രൂപ വീതം…
Read Moreടാഗ്: Thiruvalla
കോന്നി, തിരുവല്ല, അടൂര്‍ : ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി
konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി, തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 41 സ്ഥാപനങ്ങളില്‍ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഗുണനിലവാരമില്ലാത്ത ഒരു സ്ഥാപനം അടപ്പിക്കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും മറ്റ് അപാകതകള്‍ ചൂണ്ടികാണിച്ചു കൊണ്ട് അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നാല് സര്‍വയലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തതായി ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു
Read Moreപത്തനംതിട്ട ജില്ലയില്‍ നിയുക്തി മെഗാ ജോബ് ഫെയര്‍
തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ ജോബ് ഫെയര്‍ (ഡിസംബര്‍ 20); മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും, നൂറോളം കമ്പനികള്‍ പങ്കെടുക്കും KONNIVARTHA.COM : കേരള സര്‍ക്കാരിന്റെ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്ക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക സാമ്പത്തിക മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ (ഡിസംബര്‍ 20) ജോബ് ഫെയര്‍ സംഘടിപ്പിക്കും. തൊഴില്‍ മേളയുടെ ഉദ്ഘാടനം രാവിലെ 9.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെയാണ് മേള. ഓണ്‍ലൈന്‍- ഓഫ്ലൈന്‍ മുഖേന നൂറോളം കമ്പനികള്‍ പങ്കെടുക്കും. ഫുള്‍ ടൈം – പാര്‍ട്ട് ടൈം, ഫ്രീലാന്‍സ്, ജിഗ്, വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നീ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങള്‍. ഐടി-ഐടിഎസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി,…
Read More