പരുമലപള്ളി പെരുന്നാള്‍: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക്

  മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പ് വിലയിരുത്തി konnivartha.com; ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്നു വരെ നടക്കുന്ന പരുമലപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. 9188933746 ആണ് നമ്പര്‍. തീര്‍ത്ഥാടകര്‍ക്കായി രാത്രിയിലടക്കം വിവിധ പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസ് ഉണ്ടാകും. പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പരുമലപള്ളി സെമിനാരി ഹാളില്‍ വിലയിരുത്തി.   തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും തിരുവല്ല, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാരോട് മന്ത്രി ആവശ്യപ്പെട്ടു. 10 സെക്ടറായി തിരിച്ച് സുരക്ഷയ്ക്കായി വിശദമായ പദ്ധതി പൊലിസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പൊലിസ് സേവനം ഉണ്ടാകും. 25 കേന്ദ്രങ്ങളില്‍ പൊലിസ് ട്രാഫിക് നിയന്ത്രിക്കും. വാഹനങ്ങള്‍ക്കായി വിപുലമായ പാര്‍ക്കിങ്…

Read More