konnivartha.com; ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടു കൂടിയാണ് അടുപ്പ് സ്ഥാപിച്ചത്. പൊങ്കാല ദിനത്തിൽ പണ്ടാര പൊങ്കാല അടുപ്പിൽ നേദ്യം പാകം ചെയ്യും. ഈ അടുപ്പിൽ നിന്ന് അഗ്നി സ്വീകരിച്ചാണ് ഭക്തർ പൊങ്കാല അടുപ്പുകൾ കത്തിക്കുന്നത്. പണ്ടാര പൊങ്കാല അടുപ്പിൽ പാകപ്പെടുത്തുന്ന നേദ്യം ദേവിക്ക് സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യും. പ്രധാന ചടങ്ങുകൾ: പൊങ്കാല മഹോത്സവം 2025 ഡിസംബർ 4 വ്യാഴം (1201 വൃശ്ചികം 18) തൃക്കാർത്തിക വിളക്ക്, കാർത്തികസ്തംഭം കത്തിയ്ക്കൽ 2025 ഡിസംബർ 4 വ്യാഴം (വൈകിട്ട് 6:30 ന്) പന്ത്രണ്ടുനോയമ്പ് മഹോത്സവം 2025 ഡിസംബർ 16 ചൊവ്വ മുതൽ 27 ശനി വരെ…
Read Moreടാഗ്: Thiruvalla
ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: പൊങ്കാല ഡിസംബർ 4 വ്യാഴം
konnivartha.com; ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. ആശാലത. തച്ചാറ നെടുമ്പ്രം വസുതിയിൽ നിന്നാണ് കാർത്തികസ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പൊങ്കാലയുടെ വരവ് അറിയിച്ചു ഉള്ള നിലവറ ദീപം തെളിയിക്കൽ വിളംബര ഘോഷയാത്ര നവംബർ 30 ന് നടക്കും എന്ന് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി,…
Read Moreരണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
konnivartha.com;രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21) , റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര കോളേജിലെ ബിഎസ്‌സി രണ്ടാം സെമസ്റ്റർ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. പാളം മുറിച്ചു കടക്കുന്നതിന് ഇടയില്‍ ട്രെയിന്‍ ഇടിച്ചതാകാന്‍ ആണ് സാധ്യത എന്ന് അറിയുന്നു .ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു . മൃതദേഹം രാമയ്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .
Read Moreപരുമലപള്ളി പെരുന്നാള്‍ : നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി
konnivartha.com; പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreവള്ളംകുളം സബ്സെന്ററിന് കായകല്‍പ്പ് പുരസ്‌കാരം
konnivartha.com; സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഓതറ എഫ്എച്ച്‌സി വള്ളംകുളം സബ്സെന്ററിന് ലഭിച്ചു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള, മെഡിക്കല്‍ ഓഫീസര്‍ ഡോ. റ്റിറ്റു ജി സക്കറിയ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്, ജെഎച്ച്ഐ പൗര്‍ണമി, പിആര്‍ഒ സൗമ്യ, ഉദ്യോഗസ്ഥരായ ഷൈലജ, അമല്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം.
Read Moreവിഷൻ 2031- ആരോഗ്യ സെമിനാർ ഒക്ടോബർ 14-ന് :പത്തനംതിട്ട തിരുവല്ലയില്‍ നടക്കും
konnivartha.com; ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ 2031- ‘ദശാബ്ദത്തിൻറെ നേട്ടങ്ങൾ – ഭാവി കാഴ്ച്ചപ്പാടുകൾ’ എന്ന പേരിൽ ആരോഗ്യ സെമിനാർ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ 14-ന് പത്തനംതിട്ട തിരുവല്ല ബിലിവേഴ്‌സ് കൺവെൻഷൻ സെന്ററിൽ രാവിലെ 9.30ന് സെമിനാർ ആരംഭിക്കും. ജീവിതശൈലീ രോഗങ്ങൾ, മെഡിക്കൽ ഗവേഷണം, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രം, ആയുഷ് മേഖലയും കേരളത്തിന്റെ ആരോഗ്യ വികസന കാഴ്ച്ചപ്പാടുകളും, സാംക്രമിക രോഗങ്ങൾ – ഏകാരോഗ്യ പദ്ധതി, ട്രോമകെയർ, അത്യാഹിത പരിചരണം, ദുരന്ത നിവാരണവും ആരോഗ്യ വിഷയങ്ങളും, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം, മരുന്ന് ഗവേഷണം, ഉത്പാദനം, ചികിത്സയുടെ ഭാവി, ഫുഡ് സേഫ്റ്റി എന്നിവയാണ് ചർച്ചാ വിഷയങ്ങൾ. അതത് രംഗത്തെ വിദഗ്ധർ ചർച്ചകളിൽ പങ്കെടുക്കും. ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷൻ 2031’ നയരേഖ മന്ത്രി വീണാ ജോർജ്…
Read Moreതിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം
konnivartha.com: തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം. പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യം സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപടർന്ന് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തന്നെ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ഗോഡൗണിന് തൊട്ടടുത്തുള്ള ഔട്ട്ലെറ്റിലേക്കും തീപടര്‍ന്നു. അപകടത്തിൽ ഗോഡൗണും ബിവറേജസ് ഔട്ട്ലെറ്റും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.
Read Moreകുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭരണഘടനാ വാര്‍ഷികം ആചരിച്ചു
konnivartha.com: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ വാര്‍ഷികം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് അനുരാധ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍ അധ്യക്ഷയായി. ഭരണഘടന ആമുഖം പ്രസിഡന്റ് അനുരാധ സുരേഷ് സെക്രട്ടറി സുനിത ആര്‍. പണിക്കര്‍ക്ക് കൈമാറി. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടു നടത്തിയ സ്‌കൂള്‍ കുട്ടികളുടെ ക്വിസ് മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. റ്റി. എബ്രഹാം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍. നായര്‍, മെമ്പര്‍മാരായ പ്രവീണ്‍ കുമാര്‍, സാറാമ്മ വറുഗീസ്, ശ്രീവല്ലഭന്‍ നായര്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, ടീച്ചര്‍ സെലിന്‍ മേരി, ലൈബ്രറി കമ്മിറ്റി അംഗം സുനില്‍ വെണ്‍പാല, ഗ്രന്ഥശാല ലൈബ്രേറിയന്‍ പ്രിയദര്‍ശിനി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read Moreചക്കുളത്തുകാവ് പൊങ്കാല :തിരുവല്ല താലൂക്കില്‍ പ്രാദേശിക അവധി(ഡിസംബര്‍ 13)
konnivartha.com: ചക്കുളത്തുകാവ് പൊങ്കാല ദിവസമായ ഡിസംബര്‍ 13ന് തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreതിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി:ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണം
konnivartha.com: പരുമല പെരുനാളിനോടനുബന്ധിച്ച് പദയാത്രയായി എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയെ മുന്‍കരുതി ഇന്ന് (2) ടിപ്പര്‍ ലോറികള്‍ക്ക് തിരുവല്ല, മല്ലപ്പളളി, കോഴഞ്ചേരി താലൂക്കുകളില്‍ ജില്ലാ കലക്ടര്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.
Read More