കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധമാര്‍ഗമായ N 95 മാസ്ക്കിന് കോന്നി മേഖലയില്‍ ക്ഷാമം . മാസ്ക്കിനും മറ്റും സര്‍ക്കാര്‍ വിലക്കുറച്ച് ഉത്തരവ് ഇറക്കിയതോടെ കൊള്ള ലാഭം നിലച്ചതോടെ N 95 മാസ്ക്ക് എടുത്ത് വിറ്റു വന്ന പല സ്ഥാപനവും മാസ്ക്ക് എടുക്കാതെയായി . മിച്ചം ഇരുന്ന മാസ്ക്ക് തിരികെ കൊടുക്കുകയും ചെയ്തു .ഹോള്‍സെയിലായി 10 രൂപ അന്‍പത് പൈസയ്ക്ക് ലഭിച്ച N 95 മാസ്ക്ക് അന്‍പത് നൂറു രൂപയ്ക്കു ആണ് കച്ചവട സ്ഥാപനനങ്ങളില്‍ വിറ്റിരുന്നത് . മെഡിക്കല്‍ സ്റ്റോറില്‍ മാത്രം ലഭിച്ചിരുന്ന N 95 മാസ്ക്കിന് ഉയര്‍ന്ന വില ലഭിക്കും എന്നു കണ്ടറിഞ്ഞു മിക്ക പലചരക്ക് കടയില്‍ പോലും എന്‍ 95 മാസ്ക്ക് ഇറക്കി വെച്ചു . ഒരു മാസ്ക്കിന് 40 രൂപയോളം ലാഭം ലഭിച്ചു . മാസ്ക്കിനും മറ്റും ഉള്ള…
Read More