konnivartha.com; സ്കൂള് കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്ഥിനി മരിച്ചു. പത്തനംതിട്ട കോന്നി കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാര്ഥിനി ആദി ലക്ഷ്മി (8 )ആണ് മരണപ്പെട്ടത് . നാലുമണിക്ക് സ്കൂള്വിട്ടശേഷം വിദ്യാര്ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്പ്പെട്ടത്. റോഡില് കണ്ട പാമ്പിനെ വെട്ടിച്ചപ്പോള് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം.ആഴം ഉള്ള കുഴിയിലേക്ക് ആണ് ഓട്ടോ മറിഞ്ഞത് എന്ന് നാട്ടുകാര് പറഞ്ഞു . ഡ്രൈവറും ആറു കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില് ഒരു കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതില് രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാള്ക്ക് കൈയ്ക്കു പരിക്ക് ഉണ്ട് .ഒരാള്ക്ക് പരിക്ക് ഗുരുതരം അല്ല .ഈ കുട്ടിയെ വീട്ടിലേക്ക് വിട്ടു . സാധാരണ പോകുന്ന ഓട്ടോയില് അല്ല ഇന്ന് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോയത് .…
Read Moreടാഗ്: THEKKUTHODU
ആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി ജന ഹൃദയങ്ങള് ആദരിക്കുന്നു
konnivartha.com: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ വച്ച് നടക്കുന്നു. മൂന്നു മണി മുതൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം അഭി. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോന്നി എം എല് എ അഡ്വ കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയാണ് . പത്തനംതിട്ടയുടെ മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ആംബുലൻസ് സേവനം ഉൾപ്പെടെ ക്രമീകരിച്ച് ആതുര ശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡ്വ. പ്രിൻസ് പി. തോമസിനെ ചടങ്ങില് അംഗീകാരം നൽകി അഭി : ഡോ . സാമുവല് മാര് ഐറേനിയോസ് , അഭി . ഡോ . എബ്രഹാം മാര് സെറാഫിം ,അഭി . ഡോ…
Read Moreമഴ : തേക്ക് തോട്ടില് വീടിന്റെ സംരക്ഷണ മതില് തകര്ന്നു :വീട് അപകട സ്ഥിതിയില്
konnivartha.com: കനത്ത മഴയെത്തുടര്ന്ന് തേക്ക് തോട്ടില് വീടിന്റെ സംരക്ഷണ മതില് തകര്ന്നു.തണ്ണിതോട് നാലാം വാര്ഡില് കരിമാന് തോട് തൂമ്പാകുളം റോഡില് കൊടുംതറ പുത്തന് വീട്ടില് പി ഡി തോമസിന്റെ വീടിന്റെ മുന്നില് ഉള്ള സംരക്ഷണ മതില് ആണ് തകര്ന്നത് . തണ്ണിതോട് വില്ലേജ് പരിധിയില് ഉള്ള സ്ഥലം ആണ് . സംരക്ഷണ മതില് ഇടിഞ്ഞതോടെ വീട് അപകട സ്ഥിതിയില് ആണ് എന്ന് വീട്ടുടമ അറിയിച്ചു .അധികൃതര് വേണ്ട നടപടികള് സ്വീകരിച്ചു നടപടി എടുക്കണം .മഴക്കെടുതിയില് ഉള്പ്പെടുത്തി വീടിന്റെ സംരക്ഷണ മതില് കെട്ടാന് ഉള്ള നടപടി ഉടന് ഉണ്ടാകണം .
Read Moreകോന്നി : ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
konnivartha.com: കോന്നി തേക്കുതോട് മൂർത്തിമണ്ണ് ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ഗുരുനാഥൻ മണ്ണ് ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പിടിയാനയെ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് വന മേഖലയിലും ,ജനവാസ മേഖലയിലും ആഴ്ചകളായി വനം വകുപ്പിന്റെ നിരീക്ഷണത്തിലാ യിരുന്നു ആന. പ്രദേശത്തെ സൗരോർജ്ജ വേലിയുടെ സ്വിച്ച് ഇടാന് പോയ പ്രദേശവാസിയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്.പിന്നീട് ഗുരുനാഥൻ മണ്ണ് സ്റ്റേഷനിലെ വനപാലകർ എത്തുകയായിരുന്നു.മാസങ്ങളായി ജനവാസ മേഖലയിലെ വീടും,നിരവധി കുടുംബങ്ങളുടെ കൃഷി ഉൾപ്പെടെ കാട്ടാനകൾ നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിലെ സ്വകാര്യ ഭൂമിയിൽ ചെരിഞ്ഞ ആനയായിട്ടും വാർത്ത പുറത്ത് എത്താതിരിക്കാൻ ഇല്ലാത്ത ചട്ടം പറഞ്ഞു ഫോട്ടോ ഉൾപ്പെടെ വിലക്കിയെന്നു പ്രദേശവാസികളും ആരോപണം ഉന്നയിച്ചു.അടുത്തിടെ കോന്നി ഡിവിഷനിൽ നിരവധി ആനകളാണ് ചരിഞ്ഞത്.
Read Moreതേക്കുതോട് മാർത്തോമ്മ ചർച്ച് പാർസനേജ് കൂദാശ ഫെബ്രുവരി 9 ന്
konnivartha.com/തേക്കുതോട്: സെൻ്റ് തോമസ് മാർത്തോമ്മ ചർച്ചിന്റെ പുതിയതായി പണികഴിപ്പിച്ച പാർസനേജിന്റെ കൂദാശ ഫെബ്രുവരി 9 ന് 4 മണിക്ക് തേക്കുതോട് പറക്കുളം മാർത്തോമ്മ പാർസനേജ് അങ്കണത്തിൽ അഭിവന്ദ്യ ഡോ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിക്കുന്നു.ഇടവക വികാരി ഡെയിൻസ് പി സാമുവേൽ ഇടവക മുൻ വികാരിമാർ സഹോദര ഇടവക പട്ടക്കാർ സുവിശേഷകർ ശുശ്രൂഷയിൽ പങ്കെടുക്കും
Read Moreകരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചു
konnivartha.com : കോന്നി കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തേക്ക് തോട് കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിൽ കൂടി വെള്ളം കടന്നു പോകുന്നത് അപകടകരമായിട്ടാണ്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരി മാൻ തോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്.നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്. പുതിയ ഹൈ ലെവൽ ബ്രിഡ്ജിന് 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക. പാലത്തിന്റെ ഉയരം വർദ്ധിക്കുന്നതോടെ തോട്ടിൽ…
Read Moreതണ്ണിത്തോടുമൂഴി തേക്ക് തോട് പ്ലാന്റേഷന്-കരിമാന്തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി
KONNI VARTHA.COM : തണ്ണിത്തോടുമൂഴി തേക്ക് തോട് പ്ലാന്റേഷന്-കരിമാന്തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.നിർമാണ കാലാവധിക്കുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദേശം നൽകി. തേക്കുതോട്-കരിമാന്തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില് തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്-കരിമാന്തോട് റോഡ് നിര്മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പില് നിന്നും രണ്ടര കോടി രൂപയും റീബില്ഡ് കേരള ഇനിഷ്യേറ്റീവ് ഉള്പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്മ്മിക്കുന്നത്. റോഡിന്റെ വീതി വര്ധിപ്പിച്ചും വശങ്ങളില് സംരക്ഷണഭിത്തി നിര്മിച്ചും ബിഎം ആന്ഡ് ബിസി, ഡി.ബി.എം സാങ്കേതിക വിദ്യയിലുമാണ് റോഡ് നിര്മ്മിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിള് കണ്സ്ട്രക്ഷന് കമ്പനിയാണു പ്രവര്ത്തിയുടെ നിര്മ്മാണ കരാര് ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവര്ഷം അറ്റകുറ്റപ്പണി ഉള്പ്പെടെ നടത്തുന്നതിനുള്ള കരാറാണു നല്കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ…
Read More