konnivartha.com : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴില്‍ ഉള്ള കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന സാംബ സംഭവത്തില്‍ പോലീസ് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി .പോലീസ് ഡോഗ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു . ക്ഷേത്ര ശ്രീകോവിലിന്റെ മുൻഭാഗത്ത് സ്ഥിരമായി വച്ചിട്ടുള്ള വലിയ കാണിക്ക വഞ്ചിയാണ് ഇന്നലെ കുത്തി തുറന്നു പണം അപഹരിച്ചത് . ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം വൈകിട്ട് 4 : 45 ന് ക്ഷേത്ര നട തുറന്നു അകത്തു കടന്നപ്പോഴാണ് സോപാനത്തിനു സമീപത്തെ വലിയവഞ്ചി കുത്തി പൊളിച്ച നിലയിൽ കാണപ്പെട്ടത്. സംഭവമറിഞ്ഞു പോലീസും ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് രഞ്ജിത്ത് അങ്ങാടിയിലും കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തിയിരുന്നു . വ്യാഴാഴച ഉച്ചയ്ക്ക് മഴ പെയ്ത സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സി.സി.ടി.വി.യും കാവൽക്കാരുമില്ല എന്നത് പോരാഴ്മയാണ് .…
Read More