കൊച്ചിയിൽ നിന്നും തട്ടിക്കൊണ്ടുവന്ന് യുവാവിനെ അടൂർ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ മർദ്ദിച്ചവശനാക്കിയ കേസിൽ 3 പേരെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ അടൂർ പോലീസ് പിടികൂടി. കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കൊല്ലം കുണ്ടറ മുളവന ലാ ഒപ്പേറ ഡെയിലിൽ തങ്കച്ചന്റെ മകൻ പ്രതീഷ്, ആറ്റിങ്ങൽ തച്ചൂർകുന്ന് ആസിഫ് മൻസിലിൽ ഹുസൈന്റെ മകൻ അക്ബർ ഷാൻ, അടൂർ മണക്കാല ചരുവിള പുത്തൻ വീട്ടിൽ ജനാർദ്ധനന്റെ മകൻ വിഷ്ണു എന്നിവരെയാണ് അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നിർദേശപ്രകാരം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പോലീസ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.ക്രൂരമായമർദ്ദനത്തിൽ പരിക്കേറ്റ ലെബിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് അവിടുത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ചികിത്സ ലഭ്യമാക്കി.…
Read More