konnivartha.com: കോന്നി വനം ഡിവിഷന്റെ ഭാഗമായ നടുവത്ത് മൂഴി റയിഞ്ചിലെ കൊക്കാത്തോട് മേഖലയിലെ മുണ്ടോം മൂഴി ഭാഗത്ത് മുപ്പതു വയസ്സ് തോന്നിയ്ക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി . കഴിഞ്ഞ രണ്ടു ദിവസമായി തണ്ണിത്തോട് ഭാഗത്ത് കല്ലാര്‍ മേഖലയില്‍ അവശ നിലയില്‍ കണ്ട കാട്ടാനയാണ് ഇതെന്ന് സംശയിക്കുന്നു . ആനയ്ക്ക് കാര്യമായ അസുഖങ്ങള്‍ ഇല്ലെന്നു കഴിഞ്ഞ ദിവസം വനപാലകര്‍ അറിയിച്ചിരുന്നു . ആദ്യം ഒറ്റയ്ക്ക് കാണപെട്ട കാട്ടാനയുടെ കൂടെ ഇന്നലെ കുട്ടിയാനയും ഉണ്ടായിരുന്നു . ആനയെ വന പാലകര്‍ കാട് കയറ്റി വിട്ടതാണ് . ഈ ആന കൊക്കാത്തോട് മേഖലയില്‍ എത്തിയപ്പോള്‍ ചരിഞ്ഞതാകാന്‍ ആണ് സാധ്യത . വേനല്‍ രൂക്ഷമായതോടെ കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ദാഹ ജലം തേടി കാട്ടാനകള്‍ എത്താറുണ്ട് . കല്ലാര്‍ ,അച്ചന്‍കോവില്‍ നദിയില്‍ ഇറങ്ങി വെള്ളം കുടിയ്ക്കുന്ന കാട്ടാനകളെ കാണുന്നതിനു റോഡിലൂടെ പോകുന്ന…
Read More