സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു

  സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ആറ് പേര്‍ക്ക് എതിരെയുള്ള കേസുകളാണ് അന്വേഷണത്തിന് വിട്ടത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്ക് എതിരെയാണ് പരാതി. ഇത് സംബന്ധിച്ച് സര്‍ക്കാരിന്‍റെ നയപരമായി തീരുമാനമായി. വിഞ്ജാപനവും പുറത്തിറങ്ങി. കേന്ദ്രത്തിന സംസ്ഥാനം ശുപാര്‍ശ കൈമാറും.അതേസമയം നടപടി സിപിഐഎം-ബിജെപി ഗൂഢാലോചനയുടെ തെളിവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളത്തിനായുള്ള ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. സിബിഐയില്‍ പിണറായി വിജയന് ഇപ്പോള്‍ വിശ്വാസം വന്നതെങ്ങനെയെന്നും ചോദ്യം. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരി. സിബിഐ അന്വേഷണം ഏറ്റെടുക്കുമോ…

Read More