കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർമാൻ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേർക്ക് നിയമന ശുപാർശ നൽകി. നവംബർ ഒന്നിന് നിയമന ശുപാർശ നൽകും. 570000 അപേക്ഷകളാണ് ആകെ ലഭിച്ചത്. സ്ട്രീം ഒന്നിൽ 122 പേർ മെയിൻ ലിസ്റ്റിൽ കയറിപ്പറ്റി ഒന്നാം റാങ്ക് -മാലിനി എസ് രണ്ടാം റാങ്ക് – നന്ദന എസ്.പിള്ള മൂന്നാം റാങ്ക് – ഗോപിക ഉദയൻ നാലാം റാങ്ക് – ആതിര എസ്.വി അഞ്ചാം റാങ്ക് – ഗൗതമൻ എം. സ്ട്രീം രണ്ടിൽ 22 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. നോൺ ഗസറ്റഡ് ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഒന്നാം റാങ്ക് – അഖില ചാക്കോ രണ്ടാം റാങ്ക്- ജയകൃഷ്ണൻ…
Read More