തീവണ്ടി ‘തത്കാൽ’ ടിക്കറ്റ് ബുക്കിങ് സമയം മാറിയിട്ടില്ലെന്ന് റെയിൽവേ. സമയം മാറുമെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങളിൽ കാർഡുകൾ പ്രചരിച്ചിരുന്നു. നിലവിൽ എസി ക്ലാസ് യാത്രയ്ക്കുള്ള തത്കാൽ ബുക്കിങ് ആരംഭിക്കുന്നത് രാവിലെ 10-നും സ്ലീപ്പർ, സെക്കൻഡ് എന്നിവയുടെത് 11 മണിക്കുമായിരുന്നു. 15 മുതൽ ഇത് യഥാക്രമം 11 മണിക്കും 12 മണിക്കുമാകുമെന്നായിരുന്നു പ്രചാരണം. ഇത്തരത്തിലൊരു സമയമാറ്റം വരുത്തിയിട്ടില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. അംഗീകൃത ഏജന്റുമാർക്കുള്ള ബുക്കിങ് സമയവും മാറ്റിയിട്ടില്ല. ഡിആർഇയു ലോക്കോവർക്സ് പെരമ്പൂർ എന്ന പേരിലാണ് ചില കാർഡുകൾ വന്നത്.
Read More