കോളജ് പ്രവര്‍ത്തനം ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം കോന്നി ഗവ.മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഓഫീസും സൂപ്രണ്ട് ഓഫീസും ജൂലൈ 24 ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും പങ്കെടുത്ത കോന്നി മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എംഎല്‍എയും, ജില്ലാ കളക്ടറും പങ്കെടുത്ത് ആഴ്ചതോറും അവലോകന യോഗം നടത്താന്‍ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ യോഗം ചേര്‍ന്നത്. വ്യവസ്ഥകളോടെ പരിസ്ഥിതി അനുമതി നല്‍കാന്‍ പരിസ്ഥിതി വിലയിരുത്തല്‍ സമിതി ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി ദ്രുതഗതിയിലുള്ള ഒരുക്കങ്ങളാണ് നടന്നു വരുന്നത്. വരും ദിവസങ്ങളില്‍…
Read More