നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ച പോപ്പുലര്‍ ബാങ്ക് ഉടമകളെ കണ്ടെത്തുവാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ക്ക് എതിരെ 48 നിക്ഷേപകര്‍ കോന്നി പോലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് എടുത്തു എങ്കിലും പോലീസ് ഭാഗത്ത് നിന്നും നടപടി ഇല്ല എന്ന് നിക്ഷേപകര്‍ പരാതി ഉന്നയിച്ചു . പല നിക്ഷേപകരും പോലീസ് സ്റ്റേഷനില്‍ ഇപ്പോള്‍ വിളിച്ചു എന്ന് പറയുന്നു . അന്വേഷിക്കുന്നു എന്നാണ് പോലീസ് പറയുന്നത് . കോവിഡുമായി ബന്ധപ്പെട്ട് പോലീസ് പല ഭാഗത്തും കര്‍ശന പരിശോധന നടത്തുന്നു എങ്കിലും പ്രതികള്‍ പോലീസിന്‍റെ മുന്നിലൂടെ യഥേഷ്ടം കടന്നു പോകുന്ന സ്ഥിതി വിശേഷം ഉണ്ട് . ബി ജെ പി പത്തനംതിട്ട ജില്ലാ നേതാക്കള്‍ നല്‍കിയ പരാതിയില്‍ പോലും കേസ് എടുത്തില്ലാ എന്ന് ബി ജെ പി…
Read More