കോന്നി മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ടത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങൾ അനുയോജ്യം

  കോന്നി വാര്‍ത്ത :കോന്നി ഗവ.മെഡിക്കൽ കോളേജിന്‍റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥലങ്ങൾ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിലെ നിർമ്മാണ വിഭാഗം സാങ്കേതിക സമിതി ചെയർമാനും, സീനിയർ കൺസൾട്ടൻ്റുമാരും സന്ദർശിച്ചു.ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയ്ക്ക് ഒപ്പമായിരുന്നു സംഘത്തിൻ്റെ സന്ദർശനം. രണ്ടാം ഘട്ടത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങൾ നിർമ്മാണത്തിന് അനുയോജ്യമാണെന്ന് സംഘം വിലയിരുത്തി.തുടർന്ന് മെഡിക്കൽ കോളേജിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗവും ചേർന്നു. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി കെട്ടിടത്തിൽ ഫർണിച്ചറുകൾക്കും, ആശുപത്രി ഉപകരണങ്ങൾക്കുമായി 101.98 കോടിയുടെ എസ്റ്റിമേറ്റാണ് എച്ച്.എൽ.എൽ തയ്യാറാക്കിയത്. കിടത്തി ചികിത്സ തുടങ്ങുന്നതിന് 56.68 കോടിയുടെ ആശുപത്രി ഉപകരണങ്ങളും, ഫർണിച്ചറുകളും അടിയന്തിരമായി ആവശ്യമാണെന്ന് സാങ്കേതിക സമിതി വിലയിരുത്തി.അതിന് സർക്കാരിൽ നിന്നും മുൻഗണന വാങ്ങി പ്രത്യേക അനുമതി നേടി കിഫ്ബിയിൽ നിന്നും പണം ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ യോഗം…

Read More