ജനങ്ങള്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കി : ജനങ്ങളുടെ ഒപ്പമാണ് സര്‍ക്കാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു വികസനം സാധ്യമാക്കിയ സര്‍ക്കാരാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ജന പിന്തുണ ഉള്ളത് കൊണ്ട് രണ്ടാം തവണയും എല്‍ ഡി എഫ് അധികാരത്തി എത്തി . ജനങ്ങളുടെ ഒപ്പമാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരം ഏറ്റെടുത്ത് കഴിഞ്ഞ് നടന്ന ആദ്യ മന്ത്രി സഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . വരുന്ന 5 വര്‍ഷം കൊണ്ട് വലിയ വികസനം ഉണ്ടാകും . കേരളത്തിലെ ജീവിത സാഹചര്യം ഉയര്‍ത്തും . അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗത്തിന് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കും .കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാകും. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അ​ഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തിൽ…

Read More