കോവിഡ് കാലത്തെ കൊടുമണ്‍ കൃഷി മാതൃക ശ്രദ്ധേയമാകുന്നു

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലത്തും കാര്‍ഷികരംഗത്ത് മികച്ച മാതൃകയാകുകയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതി, നെല്ല് സംഭരണം, കര്‍ഷകരുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ തുടങ്ങിയ ഇക്കോഷോപ്പ്, വിത്ത് വണ്ടി തുടങ്ങിയ സംരംഭവങ്ങള്‍ കൃഷി മേഖലയ്ക്ക് ഉത്തേജനമായിരിക്കുകയാണ്. കൊടുമണ്‍ കൃഷി ഓഫീസ് പൂര്‍ണപിന്തുണയും ഗ്രാമപഞ്ചായത്തിനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡപ്രകാരം വാര്‍ഡ്തല പദ്ധതികള്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്ത്തല സമിതിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ അഞ്ചിന് സുഭിക്ഷകേരളം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം വിവിധ മേഖലകളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നെല്‍കൃഷി, തരിശുപുരയിട കൃഷി, മത്സ്യകൃഷി, ഫലവൃക്ഷത്തൈ വിതരണം, കോഴിക്കുഞ്ഞ് വിതരണം, പുല്‍കൃഷി, ഔഷധസസ്യത്തോട്ടം നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുന്നു. സുഭിക്ഷ കേരളം പദ്ധതിയില്‍ ചേനങ്കര ഏലായില്‍ ചേറാടി വിത്ത് ഉപയോഗിച്ച് നെല്‍കൃഷി ആരംഭിച്ചു.…

Read More