സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ജില്ലാ സിറ്റിംഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്നു. കമ്മീഷന് ചെയര്മാന് അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. അയല്‍വാസിയുടെ സെപ്ടിക്, വേസ്റ്റ് ടാങ്കുകളില്‍ നിന്നുള്ള മലിനജലം കിണറില്‍ കലര്‍ന്നെന്ന കോട്ടാങ്ങല്‍ സ്വദേശിയുടെ ഹര്‍ജി പരിഗണിച്ച കമ്മീഷന് അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്കി. ചെങ്ങന്നൂര്‍-ആറന്മുള റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് ആറന്മുളയ്ക്കുള്ള അവസാന ട്രിപ്പ് സ്ഥിരമായി മുടക്കുന്നതില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട വെട്ടൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ നടപടികള്‍ സ്വീകരിച്ച് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആര്.ടി.ഒ യോട് ആവശ്യപ്പെട്ടു.
Read Moreടാഗ്: The Minority Commission sitting was held
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് നടന്നു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ ഏഴ് കേസുകള്‍ പരിഗണിച്ചു. കമ്മീഷന് ചെയര്മാന് അഡ്വ. എ എ റഷീദിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ ന്യൂനപക്ഷ ആനുകൂല്യം ലഭ്യമാക്കുന്നത്, സാമൂഹിക അതിക്രമം, വിദ്യാഭ്യാസപരമായ പരാതികള്‍ തുടങ്ങിയവയാണ് പരിഗണിച്ചത്. പരിഗണിച്ച ഏഴ് പരാതികളും അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി നിയമാനുസൃതമായ അപേക്ഷ പരാതിക്കാര്‍ നല്‍കണമെന്നും മറ്റ് പരാതികളില്‍ എതിര് കക്ഷികള്‍ക്ക് പരാതിയുടെ പകര്‍പ്പ് നല്കി വിശദമായ റിപ്പോര്‍ട്ടിനായി അടുത്ത സിറ്റിംഗില്‍ പരിഗണിക്കുമെന്ന് കമ്മീഷന് ചെയര്മാന് പറഞ്ഞു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ അംഗങ്ങളായ പി.റോസ, എ.സൈഫുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.
Read More