ജില്ലയുടെ സമഗ്രവികസനത്തിന് ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം കരുത്ത് പകരും: മന്ത്രി വീണാ ജോര്‍ജ് : ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു പത്തനംതിട്ടയുടെ സമഗ്രവികസനത്തിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം കരുത്തു പകരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് അങ്കണത്തില്‍ നിര്‍മിച്ച ആസൂത്രണ സമിതി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ സമസ്ത മേഖലയിലും വികസനങ്ങള്‍ നടക്കുന്നു. വനിതാ പോലിസ് സ്റ്റേഷന്‍, ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂം, വനിതകള്‍ക്കായി ഹോസ്റ്റല്‍ ഉള്‍പ്പെടെ ജില്ലാ ആസ്ഥാനത്ത് നിരവധി കാര്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലയോര ഹൈവേ, റോഡ്, പാലം, കോന്നി മെഡിക്കല്‍ കോളജ്, ജില്ലാ-താലൂക്ക് ആശുപത്രികള്‍, നാലു നഴ്‌സിംഗ് കോളജുകള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. 50 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.…
Read More