അരുവാപ്പുലം പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡിന്റെ നിര്‍മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  KONNIVARTHA.COM : ഗ്രാമീണ മേഖലയുടെ ഉന്നമനത്തിന് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായി 3.60 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന പഞ്ചായത്ത് പടി പുളിഞ്ചാണി – രാധപ്പടി റോഡ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം. ഓരോ നിമിഷവും നാടും ജനങ്ങളും നവീകരണത്തിലൂന്നി മുന്നോട്ട് നീങ്ങണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വീടില്ലാത്തവര്‍ക്ക് വീട്, ജനങ്ങളുടെ ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കാര്‍ഷിക മേഖലയുടെ വികസനം തുടങ്ങിയവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. റോഡുകള്‍ മുമ്പൊരിക്കലുമില്ലാത്ത രീതിയില്‍ നവീകരിക്കുന്ന പദ്ധതികളാണ് സംസ്ഥാനത്ത് ആകെ നടപ്പാക്കിവരുന്നത്. ഗുണമേന്മയുള്ള സേവനം സമൂഹ ലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി വരുന്നു. കെ- ഫോണ്‍, കെ-ഡിസ്‌ക്ക് തുടങ്ങിയ…

Read More