127ാമത് മാരാമണ്‍ കൺവെന്ഷൻ 13 മുതല്‍ 20 വരെ മാരാമണ്‍ മണപ്പുറത്ത് തയാറാക്കിയ പന്തലില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 13ന് ഉച്ചകഴിഞ്ഞ് 2.30ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും, വൈകീട്ട് 5 നും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് പുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി സംയുക്ത ബൈബിള്‍ ക്ലാസുകളും നടക്കും കുട്ടികള്‍ക്കായുള്ള ബൈബിള്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30 ഓണ്‍ലൈനായി നടത്തും.17 ന് രാവിലെ 10ന് എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര് പങ്കെടുക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആര്. കനകസാബെ- ശ്രീലങ്ക (ആംഗ്ലിക്കന്‍ ബിഷപ്പ്, കൊളംബോ), റവ.ഡോ.ജോണ്‍ സാമുവേല്‍ പൊന്നുസാമി-ചെന്നൈ (ഗുരുകുല്‍ സെമിനാരി അദ്ധ്യാപകന്), റവ.അസിര്‍ എബനേസര്‍- (നാഷണല്‍…
Read More