ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കണം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഭൂമി വിതരണം ചെയ്യണം കോന്നിവാര്‍ത്ത ഡോട്ട് കോം : കൃഷിയോഗ്യമായ ഭൂമിയ്ക്കു വേണ്ടി അപേക്ഷകള്‍ കൊടുത്തു മടുത്ത അനേക ലക്ഷം ഭൂരഹിതര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നീതി നിഷേധത്തില്‍ പ്രതിക്ഷേധിച്ച് കൊണ്ട്കോന്നി കല്ലേലിയില്‍ കുടില്‍ കെട്ടി സമരത്തിന് ഒരുങ്ങുന്നു എന്നു ജന മുന്നേറ്റ മുന്നണി ചെയര്‍മാന്‍ നറുകര ഗോപി അറിയിച്ചു . കുത്തക പാട്ട കമ്പനിയ്ക്കു കൃഷി ചെയ്യാന്‍ നല്‍കിയതും നിലവില്‍ പാട്ട കാലാവധി കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന പത്തനംതിട്ട കോന്നി കല്ലേലിയില്‍ ഉള്ള 2629 ഏക്കര്‍ സ്ഥലംപട്ടികജാതി -പട്ടിക വര്‍ഗ്ഗ അധ: സ്ഥിത മറ്റ് വിഭാഗക്കാരായ ഭൂരഹിതര്‍ പിടിച്ചെടുത്ത് കുടില്‍കെട്ടി അവകാശം സ്ഥാപിക്കും…
Read More