ജനകീയ മേളക്ക് ഇന്ന് സമാപനം രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. കഴിഞ്ഞ 11ന് ആരംഭിച്ച മേള ഇന്ന് (17) രാത്രി ഒന്‍പതോടെ സമാപിക്കും. ഇതിനോടകംതന്നെ ജനങ്ങള്‍ നെഞ്ചോട് ഏറ്റെടുത്ത മേള തീര്‍ത്തും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ജില്ലക്കാര്‍ക്ക് സമ്മാനിച്ചത്. ഇന്ന് (17) രാവിലെ 10 ന് ഔദ്യോഗിക സമാപന സമ്മേളനം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പത്തനംതിട്ട നഗരസഭ ചെയര്മാന് അഡ്വ. ടി. സക്കീര്‍ ഹുസൈന്, ജില്ലാ…
Read More