അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമായി . ഇന്ന് (05/12/25) വൈകിട്ട് 6.30 ന് 6 മിനുട്ട് നേരം കേരളത്തിന് മുകളിലൂടെ കടന്നുപോയി. പല സ്ഥലത്തും വിദൂരമായ ദൃശ്യം കണ്ടു . മണിക്കൂറിൽ 27,549 കി.മി വേഗത്തിലാണ് സ്റ്റേഷൻ കേരളത്തിന്റെ മുകളിലൂടെ കടന്നുപോയത് .വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് വന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിലൂടെ കടന്നു പോയി . 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിച്ചത് . തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം കാണാന്‍ കഴിഞ്ഞത് . ഡിസംബർ 6, 7 തീയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കേരളത്തിന് മുകളിലൂടെ വീണ്ടും കടന്നു പോകും .ഇത് ഉയരത്തിലായതിനാല്‍ കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് കാണുവാന്‍ കഴിയും .ഏഴുപേരാണ് നിലയത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം അന്താരാഷ്ട്ര ബഹിരാകാശ നിലയം…
Read More