konnivartha.com : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ ഇളംപള്ളിൽ മേക്കുന്നുമുകളിൽ മീനത്തേതിൽ വീട്ടിൽ സുനിലിന്റെ മകൻ സുമേഷി(25) നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി, അടൂർ, കരുനാഗപ്പള്ളി, നൂറനാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്ത അടൂർ പോലീസ് തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവായതിനെതുടർന്നാണ് പോലീസ് നടപടി. നരഹത്യാശ്രമം, വീടുകയറി അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്ത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് പ്രതിയെ…
Read Moreടാഗ്: The goonda was charged with kappa and remanded in custody
ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി
പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPS അറിയിച്ചു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ ബാഹുലേയൻ മകൻ സൂര്യലാൽ (24) എന്നയാളിനെയാണ്കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി, തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നരഹത്യാശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉൽപ്പനങ്ങൾ കൈവശം വയ്ക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ.സ്വപ്നിൽ മധുകർ…
Read More