കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കുക ലക്ഷ്യം: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മാണവും സമ്പൂര്‍ണ ശുചിത്വ പദ്ധതി പ്രവര്‍ത്തനവും കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാലു വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതിക വിദ്യയെ കൃത്യമായി ഉപയോഗിച്ചു കൊണ്ട് നവീകരണ പ്രക്രിയയിലൂടെയുള്ള വളര്‍ച്ചാ വികാസമാണ് കേരളത്തില്‍ നടപ്പാക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് ഗുണമേന്മയോടെ ജീവിക്കുവാന്‍ സാധിക്കുന്ന ഏറ്റവും മികച്ച കേന്ദ്രമാണ് കേരളം. കെ ഡിസ്‌കിന്റെ ഭാഗമായി ഇരുപതുലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരികയാണ്. അവ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. ഹരിത കര്‍മ്മ സേനയാണ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍…

Read More