പത്തനംതിട്ട ജില്ലയിലെ ആദ്യഘട്ട കോവിഡ് വാക്സിനേഷന്‍ വിജയകരം; ആദ്യ ഡോസ് സ്വീകരിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കോന്നി വാര്‍ത്ത ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആദ്യ ഘട്ട കോവിഡ് വാക്സിനേഷന്റെ ആദ്യദിനം വിജയകരമായി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ആദ്യ ദിവസം ഒന്‍പത് വാക്‌സിനേഷന്‍ സെന്ററുകളിലുമായി 592 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തില്ല. (17) വാക്‌സിനേഷന്‍ ഇല്ല. 18ന് വാക്‌സിനേഷന്‍ തുടരും. രാവിലെ ഒന്‍പതു മുതല്‍ വാക്‌സിനേഷനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്സിനേഷന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആദ്യമായി കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 30 മിനിറ്റ് വിശ്രമത്തിന് ശേഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍…
Read More