ഓമല്ലൂരിലെ പാടശേഖരങ്ങള്‍ വീണ്ടും കതിരണിയും; വിത്തു വിതച്ചു

  പത്തനംതിട്ട ഓമല്ലൂര്‍ ആറ്റരികം വാര്‍ഡിലെ കുമ്പിക്കല്‍ ഏലാ, കിഴക്കേ മുണ്ടകന്‍ പാടശേഖരങ്ങള്‍ വീണ്ടും നെല്‍കൃഷിയിലേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓമല്ലൂര്‍ പഞ്ചായത്തിന്റെ സഹായത്തോടെ 10 ഹെക്ടറും സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ 15 ഹെക്ടറും ഉള്‍പ്പെടെ മൊത്തം 25 ഹെക്ടര്‍( 62 ഏക്കര്‍ )ആണ് കൃഷിക്ക് ഒരുങ്ങുന്നത്. വിത്തിടീല്‍ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ 15 വര്‍ഷമായി തരിശുകിടക്കുന്ന പാടശേഖരങ്ങളാണ് ആണ് ഇവ. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 2004ല്‍ ആണ് ഇതിനു മുമ്പ് ഇവിടെ അവസാനമായി കൃഷിയിറക്കിയത്. അന്ന് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ഓമല്ലൂര്‍ ശങ്കരന്‍ മുന്‍ കൈയെടുത്താണ് കൃഷി നടത്തിയത്. ദീര്‍ഘകാലമായി തരിശു കിടന്നതു മൂലം വെള്ളപ്പൊക്കത്തിലും അല്ലാതെയും മണ്ണുവീണ് പാടശേഖരത്തില്‍ നിന്നും ആറ്റിലേക്ക് വെള്ളം ഒഴിഞ്ഞു പോകുന്ന ചാലുകള്‍ പൂര്‍ണമായും തടസപ്പെട്ടു കിടക്കുകയായിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞും…

Read More