പശ്ചാത്തലവികസനം നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം : മന്ത്രി പി എ മുഹമ്മദ് റിയാസ് അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു നിര്‍മാണം 12.25 കോടി രൂപ മുതല്‍മുടക്കില്‍ പശ്ചാത്തലവികസനം നാടിന്റെ പുരോഗതിയുടെ അടിസ്ഥാനമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അരുവാപ്പുലം , ഐരവണ്‍ നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഈ പാലം. 12.25 കോടി രൂപയാണ് അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി അനുവദിച്ച് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് നൂറ് പാലങ്ങള്‍ എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം വച്ചത്. എന്നാല്‍ ആ ലക്ഷ്യം മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ നേടിയെടുത്തുവെന്നും അഡ്വ. കെ യു ജനിഷ് കുമാര്‍ എംഎല്‍എയുടെ കഠിനായ പരിശ്രമം കോന്നിയുടെ വികസനത്താളുകളില്‍ അടയാളപ്പെടുത്തുവെന്നും മന്ത്രി പറഞ്ഞു. ഐരവണ്‍, അരുവാപ്പുലം…
Read More