കലഞ്ഞൂര് പഞ്ചായത്തിലെ വില്ലേജ് ഓഫീസുകള് സ്മാര്ട്ടാകുന്നു. ജനങ്ങള് ഏറ്റവും കൂടുതല് ആശ്രയിക്കുന്ന പഞ്ചായത്തിലെ റവന്യു ഓഫീസുകളായ കലഞ്ഞൂര്, കൂടല് വില്ലേജ് ഓഫീസുകളുടെ നിര്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്ലൈനായി നിര്വഹിച്ചു. റവന്യു മന്ത്രി ഈ ചന്ദ്രശേഖരന് അധ്യക്ഷനായി. അഡ്വ. കെ.യു ജനീഷ് കുമാര് എം.എല്.എ ഭദ്രദീപം കൊളുത്തി ശിലാഫലകം അനാച്ഛാദനം ചെയ്തു. കലഞ്ഞൂര് പഞ്ചായത്തിലെ രണ്ടു വില്ലേജുകളായ കൂടല്, കലഞ്ഞൂര് വില്ലേജ് ഓഫീസുകള് കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലവും സ്ഥല പരിമിതികള് മൂലം വീര്പ്പുമുട്ടുന്ന അവസരത്തിലാണ് പുതിയ സ്മാര്ട്ട് വില്ലേജ് ഓഫീസുകളുടെ നിര്മാണം ആരംഭിക്കുന്നത്. ദിനംപ്രതി ഒട്ടേറെപ്പേരാണ് നിരവധിയായ ആവശ്യങ്ങള്ക്കായി ഇവിടെയെത്തുന്നത്. മെച്ചപ്പെട്ട കെട്ടിടം, പൊതുജനങ്ങള്ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ചേര്ന്ന സ്മാര്ട്ട് വില്ലേജ് ഓഫീസുകളായിരിക്കും ഇവ. വില്ലേജ് ഓഫീസുകള് സ്മാര്ട്ട് ആകുന്നതോടെ ഇ-ഗവേര്ണന്സ് സംവിധാനങ്ങള് പൊതു ജനങ്ങള്ക്ക് എളുപ്പത്തില് ലഭിക്കും. കൂടല് വില്ലേജ്…
Read More