സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ 20 ലക്ഷം ആളുകൾക്ക് 2026 ന് മുൻപ് സ്വകാര്യ മേഖലയിൽ ജോലി നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കെ ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി ചേർന്ന് നൂതന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ‘തൊഴിലരങ്ങത്തേക്ക് ‘ എന്ന പേരിൽ പുതിയ കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണ് മാർച്ച് എട്ടിന് ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ തൊഴിൽ അന്വേഷകരായ 1000 സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തി അവർക്ക് ജോബ് ഓഫർ ലെറ്റർ കൈമാറുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. കുടുംബശ്രീ മിഷനിലൂടെ നടത്തിയ എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പയിൻ സർവേയിലൂടെ കണ്ടെത്തിയ 53 ലക്ഷം തൊഴിൽ അന്വേഷകരിൽ 58 ശതമാനവും സ്ത്രീകൾ ആണ് എന്നുള്ളതാണ് വസ്തുത. ഉന്നത വിദ്യാഭ്യാസം ഉള്ളവരായ സ്ത്രീകൾ ഉൾപ്പെടെ…
Read More